Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UttarPradesh

മ​ന്ത്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ആ​റം​ഗ സം​ഘം പി​ടി​യി​ൽ

ല​ക്നോ: മ​ന്ത്ര​വാ​ദി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച കേ​സി​ൽ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ മ​ന്ത്ര​വാ​ദി അ​നി​ഷ് ഉ​പാ​ധ്യാ​യ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സോ​നു, വി​ശാ​ൽ, വി​കാ​സ് കു​മാ​ർ ഗോ​ണ്ട്, സാ​ഹി​ൽ ഗോ​ണ്ട്, രോ​ഹി​ത് ക​ശ്യ​പ്, മോ​ഹി​ത് ക​ശ്യ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

കു​ടും​ബ​ത്തി​ലെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും രോ​ഗ​ങ്ങ​ളും മാ​റ്റാ​ൻ പൂ​ജ​ക​ൾ​ക്കാ​യി അ​നി​ഷി​നെ പ്ര​തി​ക​ൾ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ച് ദി​വ​സ​ത്തോ​ളം പൂ​ജ​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് അ​നി​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​ർ ബ​ന്ധു​ക്ക​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ലൈ ഒ​മ്പ​തി​നാ​ണ് അ​നി​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‌ക​ഴി​ഞ്ഞ 13ന് ​ഭ​ർ​ത്താ​വ് കൊ​ല്ല​പ്പെ​ട്ട​താ​യും മൃ​ത​ദേ​ഹം കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചെ​ന്നും കാ​ണി​ച്ച് അ​വ​ർ വീ​ണ്ടും പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ‌​ടു​ത്തു.

National

ന​ദി​യി​ലി​റ​ങ്ങി​യ യു​വാ​വി​നെ മു​ത​ല പി​ടി​ച്ചു

ല​ക്നോ: ഭാ​ര്യാ​മാ​താ​വി​ന്‍റെ അ​ന്ത്യ​ക​ർ​മ്മ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വി​നെ മു​ത​ല പി​ടി​ച്ചു. യു​പി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി ദീ​പ​ക് ശ​ർ​മ (30) നെ​യാ​ണ് കാ​ണാ​താ​യ​ത്.

സ​ര​യൂ ന​ദി​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​മി​ഷ​ങ്ങ​ൾ​ക്ക​കം മു​ത​ല യു​വാ​വു​മാ​യി ആ​ഴ​ങ്ങ​ളി​ലേ​ക്ക് മ​റ​യു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ യു​വാ​വി​നാ​യി പോ​ലീ​സും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

ഭാ​ര്യാ​മാ​താ​വ് ഊ​ർ​മി​ള ദേ​വി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഗോ​ണ്ട ജി​ല്ല​യി​ലെ ഉ​മ്രി ഗ്രാ​മ​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ദീ​പ​ക്. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​നാ​യി ന​ദീ​തീ​ര​ത്ത് ചി​ത​യൊ​രു​ക്കാ​ൻ സ​ഹാ​യി​ച്ച ശേ​ഷം ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​നി​ടെ​യാ​ണ് ദീ​പ​ക്കി​ന് നേ​രെ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

National

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കാ​ന്‍ പ്രി​യ​ങ്ക​യെ​ത്തു​ന്നു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വെ​റും ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ താ​ഴെ​യി​റ​ക്കാ​ൻ പ്രി​യ​ങ്ക ത​ന്നെ നേ​രി​ട്ട് ഇ​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്രി​യ​ങ്ക ഗാ​ന്ധി​യെ പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ ഭ​ര​ണ​ഘ​ട​നാ സം​വാ​ദ റാ​ലി​ക​ൾ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രു​മാ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക്കാ​ണ് പാ​ർ​ട്ടി തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

2022ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്രി​യ​ങ്ക​യ്ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല. എ​ന്നാ​ൽ കേ​വ​ലം ര​ണ്ട് സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് പാ​ർ​ട്ടി നേ​ടി​യ​ത്. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ് സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന് നേ​ടി​യി​രു​ന്നു.

 

Latest News

Corehub Up